ജനാധിപത്യത്തില്‍ എതിര്‍ശബ്ദം ഉയര്‍ത്തുന്നത് കുറ്റകരമല്ല; പ്രിയങ്ക ഗാന്ധി

സമാജ്വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ് അസംഘട്ട്.

ന്യൂഡല്‍ഹി: അനീതി നേരിട്ടവര്‍ക്കൊപ്പം നില്‍ക്കേണ്ടത് തന്റെ കടമയാണെന്നും,
ജനാധിപത്യത്തില്‍ എതിര്‍ശബ്ദം ഉയര്‍ത്തുന്നത് കുറ്റകരമല്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

ഉത്തര്‍പ്രദേശിലെ അസംഘട്ടില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് അറസ്റ്റിലായവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ എത്തുന്നതിനു മുമ്പായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

സമാജ്വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ് അസംഘട്ട്. പൗരത്വ പ്രതിഷേധത്തിലെ വനിതകള്‍ക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ അഖിലേഷ് യാദവിന്റെ മൗനം ചര്‍ച്ചയാവുമ്പോഴാണ് പ്രിയങ്കയുടെ സന്ദര്‍ശനം.

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത മുസ്ലിം സ്ത്രീകളെ ബലം പ്രയോഗിച്ചാണ് പോലീസ് നീക്കിയത്. 35 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 20 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Exit mobile version