മേട്ടുപ്പാളയം: മീന്‍ പിടിക്കാന്‍ പോയപ്പോള്‍ വലയില്‍ കുടുങ്ങിയ മുതലയെ കറിവെച്ച് കഴിക്കാന്‍ ശ്രമിക്കുന്നതിനിടെ വനപാലകരുടെ പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്നാണ് വനപാലകര്‍ എത്തിയത്. മുതലയെ തോലുരിക്കാനുള്ള ശ്രമത്തിനിടെയാണ് ഒരാള്‍ അറസ്റ്റിലായത്. മറ്റൊരാള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. ശിരുമുഖ ഫോറസ്റ്റ് റേഞ്ചില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ശിരുമുഖ പെരിയൂര്സ്വദേശി രാജനെന്ന പഴനിസ്വാമിയാണ് (50) അറസ്റ്റിലായത്. പെരിയൂരിലെ മാരിയപ്പനാണ് (60) ഓടിരക്ഷപ്പെട്ടത്.
ഭവാനിസാഗര്‍ അണയുടെ പിന്‍ഭാഗത്തുള്ള തട്ടപ്പള്ളം ഭാഗത്ത് അനധികൃതമായി വലയിട്ട് മീന്‍പിടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മൂന്ന് കിലോഗ്രാമുള്ള മുതലക്കുഞ്ഞ് വലയില്‍ കുടുങ്ങിയത്. ഉടന്‍തന്നെ മുതലയെ ചാക്കില്‍ക്കെട്ടി ശിരുമുഖ ഫോറസ്റ്റ് ഓഫീസിന് നൂറുമീറ്റര്‍ അകലെയുള്ള പെരിയൂരിലെത്തിച്ച് കൊന്നശേഷം കറിവെക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.
ഇതിനിടെ സംശയം തോന്നിയ അയല്‍ക്കാര്‍ ഫോറസ്റ്റര്‍ സത്യരാജിനെ വിവരം അറിയിക്കുകയായിരുന്നു. ശേഷം സത്യരാജിന്റെ നേതൃത്വത്തിലെത്തിയ സംഘം പരിശോധന നടത്തുകയായിരുന്നു. സംഭവത്തില്‍ ഇയാളെ റിമാന്‍ഡ് ചെയ്തു. ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മാരിയപ്പനെ അന്വേഷിച്ചുവരുന്നതായി റേഞ്ചര്‍ മനോഹരന് അറിയിച്ചു.
Discussion about this post