ചെന്നൈ: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ആംആദ്മി പാര്‍ട്ടിയെയും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയും അഭിനന്ദിച്ച് നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍ ഹാസന് രംഗത്ത്.
ഡല്‍ഹിയിലെ ജനങ്ങള്‍ പുരോഗമന രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടിരിക്കുകയാണ് എന്നതിന് തെളിവാണ് ആംആദ്മിയുടെ വിജയമെന്ന് കമല്‍ ഹാസന് പറഞ്ഞു.
ഡല്‍ഹി വീണ്ടും നേടിയതിന് അഭിനന്ദനങ്ങള്‍ അരവിന്ദ് കെജിവാള്‍ ജി. ആം ആദ്മിക്ക് വോട്ട് ചെയ്ത് വിജയപ്പിച്ചതിലൂടെ ധാര്‍മികതയുള്ള ഡല്‍ഹിയിലെ ജനങ്ങള്‍ പുരോഗമന രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടിരിക്കുകയാണെന്ന് കാണിച്ചു തന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം തമിഴ്നാട് ഇത് പിന്തുടരും. നമുക്ക് സത്യസന്ധതയിലേക്കും വളര്‍ച്ചയിലേക്കും പോകാം കമല്‍ വ്യക്തമാക്കി.
കഴിഞ്ഞ തവണ 67 സീറ്റില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരത്തില്‍ എത്തിയത്. അതേസമയം, കെജരിവാള്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയായി തുടരും.
Discussion about this post