ന്യൂഡല്‍ഹി: ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് ജനം നല്കിയ തിരിച്ചടിയാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലമെന്ന് ആംആദ്മി നേതാവ് മനീഷ് സിസോദിയ. ഡല്‍ഹിയില്‍ മൂന്നാം വട്ടവും ആംആദ്മിക്ക് ചരിത്ര വിജയം കൊയ്യാനായതില്‍ സന്തോഷമുണ്ടെന്നും മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു.
പത്പര്ഗന്ചിലെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിനിടെ പല ഘട്ടങ്ങളിലും സിസോദിയ പിന്നില്‍ പോയിരുന്നുവെങ്കിലും അവസാനഘട്ടത്തില്‍ മനീഷ് സിസോദിയ മണ്ഡലം തിരികെപ്പിടിക്കുകയായിരുന്നു.
ബിജെപിയുടെ രവീന്ദര്‍ സിംഗ് നേഗിയെയാണ് കനത്ത പോരാട്ടത്തിനൊടുവില്‍ സിസോദിയ പരാജയപ്പെടുത്തിയത്. മൂവായിരം വോട്ടുകളുടെ ഭൂരിപക്ഷമാണ് സിസോദിയക്ക് നേടാനായത്. പട്‍പര്‍ഗഞ്ചടക്കം 62 സീറ്റുകളില്‍ നിലവില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ബിജെപി എട്ട് സീറ്റുകളിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് കാണാനാകുന്നത്.
Discussion about this post