ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പ്ലാസ്റ്റിക്ക് മലിനീകരണം. ഇങ്ങനെ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതിനെ പ്രതിരോധിക്കാനായി ആളുകള്‍ പതുക്കെ പ്രകൃതി സൗഹൃദ ഉല്പന്നങ്ങളിലേക്ക് മാറുകയാണ് ഇപ്പോള്‍.
കര്‍ണാടകയിലെ ഒരു ജ്യൂസ് ഷോപ്പ് അത്തരമൊരു മാറ്റത്തിലേക്ക് നീങ്ങുകയാണ്. ബംഗളൂരുവിലെ മല്ലേശ്വരത്തെ ‘ഈറ്റ് രാജ’ ഒരു തിരക്കേറിയ ജ്യൂസ് കടയാണ്. സ്വാദേറിയ ജ്യൂസ് ലഭിക്കുന്ന ആ കടയില്‍ ആളുകള്‍ക്ക് ജ്യൂസ് നല്‍കുന്നത് പ്ലാസ്റ്റിക് ഗ്ലാസുകളില്‍ അല്ല. പകരം പഴങ്ങളുടെ തോടുകളിലാണ്. ഒരിക്കല്‍ ഉപയോഗിച്ച തോടുകള്‍ ചുമ്മാ വലിച്ചെറിയാതെ അവര്‍ കന്നുകാലികള്‍ക്ക് ഭക്ഷണമായി നല്‍കുകയും ചെയ്യുന്നു. ഇത് മറ്റു കടക്കാര്‍ക്ക് ഒരു മാതൃകയുമാണ്.
പല സ്ഥലങ്ങളില്‍ നിന്നും നിരവധി ആളുകളാണ് ജ്യൂസ് കുടിക്കാനായി ഇവിടെ വരുന്നതെന്ന് കടയുടമ പറയുന്നു. ഇവിടത്തെ മറ്റൊരു പ്രത്യേകത എല്ലാ ദിവസവും കട തുറന്നിരിയ്ക്കും എന്നതാണ്. പ്ലാസ്റ്റിക് ഉപയോഗം തടയാന്‍ സ്വന്തമായി സ്റ്റീല്‍ കപ്പുകള്‍ കൊണ്ടുവരുന്ന ആളുകള്‍ക്ക് 20 രൂപയ്ക്ക് ജ്യൂസും ഇവിടെ നല്കപ്പെടും. ഇതോട് കൂടി മറ്റു കടകളില്‍ നിന്നും വ്യത്യസ്തമാവുകയാണ് ഈ കട.
Discussion about this post