ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കാന്‍ ഇരിക്കെ പ്രവര്‍ത്തകരോട് പുതിയ നിര്‍ദേശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിച്ച് വായു മലിനമാക്കരുതെന്നാണ് പ്രവര്‍ത്തകര്‍ക്ക് അേേദ്ദഹം നല്കിയ നിര്‍ദേശം.
തെരഞ്ഞെടുപ്പില്‍ അന്തിമ ഫലപ്രഖ്യാപനം വരാനിരിക്കെയാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്. വോട്ടെണ്ണലില്‍ വലിയ മുന്നേറ്റം നടത്തുന്ന എഎപി വിജയം ഉറപ്പിച്ചുകഴിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളിലാണ്. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് പകരം മധുര പലഹാര വിതരണവും വാദ്യഘോഷങ്ങളും ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും കെജരിവാളിന്റെ നിര്‍ദേശത്തിലുണ്ട്. ആയതിനാല്‍ മധുരവും വാദ്യമേളങ്ങളും മാത്രമെ വിജയാഘോഷത്തിനായി ഉണ്ടാവുകയൊള്ളൂ.
ഡല്‍ഹിയിലെ വായുമലിനീകരണം കുറക്കുമെന്നത് ആം ആദ്മി പാര്‍ട്ടിയുടെ മാനിഫെസ്റ്റോയിലും ഗാരന്റി കാര്‍ഡിലുമുള്ള പ്രധാന വാഗ്ദാനങ്ങളിലൊന്നാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. വന്‍ ഭൂരിപക്ഷത്തോടെ തന്നെയാണ് കെജരിവാള്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന ഫലം അനുസരിച്ച് എഎപി 55 സീറ്റുകളിലും ബിജെപി 15 സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം, കോണ്‍ഗ്രസിന് ഇത്തവണ ശൂന്യത തന്നെയാണ്. ഇത് ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നുകൂടിയാണ്.
Discussion about this post