ന്യൂഡല്‍ഹി: ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ആംആദ്മി പാര്‍ട്ടി 54 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്. 14 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്.
അതേസമയം, കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. പുതിയ ഫല സൂചന അനുസരിച്ച് ആംആദ്മി പാര്‍ട്ടി കുതിച്ച് മുന്നേറുകയാണ്. ഫല സൂചനകളും എക്സിറ്റ് പോള്‍ ഫലങ്ങളും ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരിക്കുകയാണ്.
എന്നാല്‍ വിജയം തങ്ങള്‍ക്കാണെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. 45 സീറ്റ് ഉറപ്പാണെന്ന് ബിജെപിയും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ജനം അറുപത് സീറ്റ് നല്‍കുമെന്നാണ് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.
Discussion about this post