വിജയം സുനിശ്ചിതമെന്ന് ആംആദ്മി; കഴിഞ്ഞ അഞ്ച് വര്‍ഷം ജോലി ചെയ്തത് ജനങ്ങള്‍ക്ക് വേണ്ടി; മനീഷ് സിസോദിയ

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മനീഷ് സിസോദിയ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഫലപ്രഖ്യാപനത്തിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ വിജയം ഉറപ്പാക്കിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. മൂന്നാം വിജയത്തിലേയ്ക്ക് കടക്കുമെന്ന അടിയുറച്ച വിശ്വാസത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും. പ്രവര്‍ത്തകര്‍ ഇതിനോടകം ആഘോഷം ആരംഭിച്ചുകഴിഞ്ഞു.

ഇപ്പോള്‍ വിജയം തങ്ങള്‍ക്ക് തന്നെയെന്നാണ് ആംആദ്മി സ്ഥാനാര്‍ത്ഥിയും ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം ജോലി ചെയ്തത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നതാണ് അതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്പര്‍ഗഞ്ചില്‍ നിന്നാണ് മനീഷ് സിസോദിയ ജനവിധി തേടുന്നത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മനീഷ് സിസോദിയ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ ലക്ഷ്മണ്‍ റാവത്തിനോടും ബിജെപിയുടെ രവി നേഗിയോടുമാണ് അദ്ദേഹം മത്സരിച്ചത്. 54 ശതമാനം വോട്ടുകള്‍ക്കാണ് ഇതേ മണ്ഡലത്തില്‍ നിന്ന് മനീഷ് സിസോദിയ 2015 ല്‍ വിജയിച്ചത്. ബിജെപിയുടെ വിനോദ് കുമാര്‍ ബിന്നിയെയാണ് അന്ന് അദ്ദേഹം പരാജയപ്പെടുത്തിയത്.

Exit mobile version