ന്യൂഡല്‍ഹി: ശക്തമായ പോരാട്ടം നടക്കുന്ന ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ആംആദ്മി പാര്‍ട്ടി 32 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്.
ബിജെപി 9 സീറ്റിലും കോണ്‍ഗ്രസ് 3 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. എക്സിറ്റ് പോള്‍ ഫലങ്ങളും നിലവിലെ വോട്ടെണ്ണല്‍ സൂചനകളും ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരിക്കുകയാണ്. ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ് ആംആദ്മി പാര്‍ട്ടി.
അതേസമയം, ഭരണം ഇത്തവണ തങ്ങള്‍ക്ക് തന്നെയാണെന്ന് ബിജെപിയും ആവര്‍ത്തിക്കുന്നു. 45 സീറ്റ് ഉറപ്പാണെന്നാണ് ബിജെപി പറയുന്നത്. വലിയ വിജയ പ്രതീക്ഷയില്ലെങ്കിലും രണ്ട് സീറ്റ് നേടാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ജനം അറുപത് സീറ്റ് നല്‍കുമെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പറയുന്നു.