ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം ആര് ഭരിക്കും..? രാജ്യവും രാജ്യാന്തര സമൂഹവും കാത്തിരിക്കുന്ന ഡല്‍ഹിയുടെ തെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഒരുമാസം നീണ്ട വാശിയേറിയ പോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇന്നറിയുന്നത്.
എഎപിക്ക് ഭരണത്തുടര്‍ച്ച, ബിജെപിക്ക് ഭരണം പിടിക്കല്‍, കോണ്‍ഗ്രസിന് ഭരണം വീണ്ടെടുക്കല്‍ എന്നിങ്ങനെയാണ് ഈ പോരാട്ടത്തിലെ ലക്ഷ്യം. ആവനാഴിയിലെ അവസാനത്തെ ആയുധവും പ്രയോഗിച്ചാണ് പാര്‍ട്ടികള്‍ ഏറ്റുമുട്ടിയത്. 2015-നേക്കാള്‍ അഞ്ചുശതമാനം കുറഞ്ഞ പോളിങ്ങാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2015-ല്‍ 67.12 ശതമാനംപേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍, ഇത്തവണ 62.15 ശതമാനമായി പോളിങ് നില. 21 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.
Discussion about this post