ഗാന്ധിനഗര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളില്‍ പ്രതികരണം അറിയിച്ച് സുപ്രീംകോടതി മുന്‍ രഞ്ജിന്‍ ഗൊഗോയി. ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയിലാണ് രഞ്ജന്‍ ഗൊഗോയി തന്റെ നിലപാട് അറിയിച്ചത്. സിഎഎ നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
രഞ്ജന്‍ ഗൊഗോയിയുടെ വാക്കുകള്‍;
സമരക്കാര്‍ ഒരേസമയം സമാന്തരമായ രണ്ട് വേദികള്‍ സൃഷ്ടിക്കരുത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക എന്നതാണ് പൗരന്റെ ഏറ്റവും പ്രധാന മൗലിക കടമ. പൗരത്വ നിയമ ഭേദഗതിക്കെതിരെ ആവശ്യത്തിന് സമരം നടന്നുകഴിഞ്ഞു. എല്ലാവരും അവരവരുടെ നിലപാട് വ്യക്തമാക്കി. ഇനി മതിയാക്കാം. നിങ്ങള്‍ക്ക് ഒരേസമയം കോടതിയില്‍ പോകുകയോ നിയമപോരാട്ടം നടത്തുകയോ ചെയ്യുക സാധ്യമല്ല.
ഭരണഘടനപരമായി സുപ്രീം കോടതിയാണ് പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത്. സിഎഎ സംബന്ധിച്ച് അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും മുന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. സിഎഎയെക്കുറിച്ച് എനിക്ക് കാഴ്ചപാടുണ്ട്. നിങ്ങള്‍ക്കുണ്ടാകാം. നമ്മുടെ അഭിപ്രായങ്ങള്‍ യോജിക്കണമെന്നുമില്ല. എന്റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ എനിക്ക് അവകാശമുണ്ട്. നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്കും അവകാശമുണ്ട്. പക്ഷേ പരിഹാരം ഭരണഘടനാ വഴിയിലൂടെ മാത്രമേ പാടുള്ളൂ. നിങ്ങള്‍ ജഡ്ജിമാരില്‍ വിശ്വാസം അര്‍പ്പിക്കുക. അവര്‍ ഭരണഘടന പ്രകാരം തീരുമാനമെടുക്കും.
Discussion about this post