ബംഗളൂരു: കാമുകിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതറിഞ്ഞ് മനംനൊന്ത് യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലാണ് സംഭവം. തന്റെ മരണത്തിന് ഉത്തരവാദി കാമുകിയും കുടുംബവുമാണെന്ന് എഴുതിവെച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. മധുര്‍ സ്വദേശിയായ ദര്‍ശന്‍ ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ ദര്‍ശനെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മാണ്ഡ്യ സ്വദേശിയായ പെണ്‍കുട്ടിയുമായി ദര്‍ശന്‍ വളരെനാളുകളായി അടുപ്പത്തിലായിരുന്നുവെന്ന് ദര്‍ശന്റെ ബന്ധുക്കള്‍ പറയുന്നു. ബന്ധം തുടരുകയാണെങ്കില്‍ അതിന്റെ അനന്തര ഫലം അനുഭവിക്കേണ്ടിവരുമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ദര്‍ശനെ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.
മാണ്ഡ്യയില്‍ നിന്നുള്ള മുന്‍ മന്ത്രിയുടെ അടുത്ത ബന്ധുവാണ് പെണ്‍കുട്ടി. ദര്‍ശന്റെ മരണം കൊലപാതകമാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ആത്മഹത്യാകുറിപ്പ് വ്യാജമാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കളും രംഗത്തെത്തി.
Discussion about this post