കൊല്‍ക്കത്ത: ‘കഴിയുന്നതും വേഗം ഞങ്ങളെ രക്ഷിക്കൂ. ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ എന്താണ് പ്രയോജനം. എനിക്ക് ഇന്ത്യന്‍ സര്‍ക്കാരിനോട് പറയാനുള്ളത് ഇതാണ്. മേഡദി-ജി, ദയവായി ഞങ്ങളെ കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തി സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കുക’ ഇത് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജപ്പാനില്‍ പിടിച്ചിട്ട ആഡംബരക്കപ്പലിലെ ഇന്ത്യക്കാരുടെ അപേക്ഷയാണ്.
യാത്രക്കാരില്‍ ചിലര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി അഞ്ച് മുതലാണ് കപ്പല്‍ യൊക്കോഹാമ തീരത്ത് പിടിച്ചിട്ടത്. ഇതുവരെ 66 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കപ്പലിലെ ജീവനക്കാരില്‍ 160 പേരും ഇന്ത്യക്കാരാണ്. കപ്പലിലെ 3700 ലധികം വരുന്ന യാത്രക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി നിരീക്ഷണത്തില്‍ തുടരുകയാണ്.
കപ്പലില്‍ പാചകക്കാരനായി ജോലിചെയ്യുന്ന ബംഗാള്‍ സ്വദേശി ബിനി കുമാര്‍ ആണ് സര്‍ക്കാര്‍ തങ്ങളെ സഹായിക്കണമെന്നും ഭീതിയിലാണെന്നുമുള്ള അഭ്യര്‍ത്ഥനയുമായി സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തിയത്. കപ്പലില്‍ വെച്ച് ചിത്രീകരിച്ച വീഡിയോയില്‍, കപ്പലിലുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്തണമെന്ന് ബിനികുമാര്‍ അഭ്യര്‍ത്ഥിച്ചു. തങ്ങളെ പരിശോധിച്ചിട്ടില്ലെന്നും ബിനികുമാര്‍ വ്യക്തമാക്കി. ഹിന്ദിയിലായിരുന്നു ബിനി കുമാറിന്റെ അഭ്യര്‍ത്ഥന. ബിനി കുമാറിനോടൊപ്പം വീഡിയോയില്‍ ഇന്ത്യക്കാരായ അഞ്ച് സഹപ്രവര്‍ത്തകരെയും കാണാം. മാക്സ് ധരിച്ചാണ് എല്ലാവരും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Discussion about this post