ചെന്നൈ: വയസ്സ് 102 ആയെങ്കിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പോരാട്ടത്തിലാണ് സ്വാതന്ത്ര്യസമര സേനാനി എച്ച്എസ് ദുറെസ്വാമി. പ്രതിഷേധത്തില്‍ നിന്നും താന്‍ പിന്മാറില്ലെന്ന് വ്യക്തമാക്കിയ ദുറെസ്വാമി അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ കുറച്ച് ദിവസത്തേക്ക് പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചു.
”സര്‍ക്കാര്‍ മറ്റ് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, അവ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ പുറത്തുപോകണം. രാഷ്ട്രത്തെ ബാധിക്കുന്ന യഥാര്‍ഥ പ്രശ്നങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിനുപകരം അവര്‍ രാഷ്ട്രത്തെ ഭിന്നിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” ദുറെസ്വാമി പറഞ്ഞു.
സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്ക്കെതിരെ ഫ്രീഡം പാര്‍ക്കില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പോലീസ് അനുമതി നിഷേധിച്ചിട്ടും മുന്നറിയിപ്പുകള്‍ വകവെക്കാതെ ഇതിന് മുമ്പും ടൗണ്‍ഹാളില്‍ അദ്ദേഹം പ്രതിഷേധം നടത്തിയിരുന്നു.പ്രായത്തിന്റെ വിഷമതകളൊന്നും വകവെക്കാതെ പോരാട്ടം തുടരാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.
Discussion about this post