ചെന്നൈ: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് നടന്‍ വിജയ്. ഷൂട്ടിങ്ങ് തിരക്കുകള്‍ ചൂണ്ടികാട്ടിയാണ് ആദായ നികുതി വകുപ്പിനോട് അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
ആദായ നികുതി വകുപ്പ് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് വിജയ് കത്ത് നല്‍കിയത്.
നേരത്തെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നും മൂന്ന് ദിവസത്തിനകം നേരിട്ട് ഹാജരാകണമെന്നായിരുന്നു ആദായ നികുതി വകുപ്പ് വിജയിയോടെ ആവശ്യപ്പെട്ടത്. ‘മാസ്റ്റര്‍’ എന്ന സിനിമയുടെ സെറ്റില്‍ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത്. തുടര്‍ന്ന് സ്വത്ത് വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തു.
പരിശോധന മുപ്പത് മണിക്കൂറോളം നീണ്ടു നിന്നു. എന്നാല്‍ നടന്‍ വിജയ്‌യുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാര്‍ത്താക്കുറിപ്പ്.
Discussion about this post