ലോസ് ആഞ്ചലസിലെ ഡോള്‍ബി തീയ്യേറ്ററില്‍ ഓസ്കാര്‍ പുരസ്കാര ദാന ചടങ്ങ് നടത്തുമ്പോള്‍ കോണ്‍ഗ്രസും ഓസ്കാര്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ബിജെപിയെ പരിഹസിച്ചാണ് പ്രഖ്യാപനം. ബെസ്റ്റ് ആക്ടര്‍ ആയി നരേന്ദ്ര മോഡിയെയും വില്ലനായി അമിത് ഷായെയും ഹാസ്യതാരമായി മനോജ് തിവാരിയെയുമാണ് കണ്ടെത്തിയിരിക്കുന്നത്.
It takes "56 inches" of "sweat & tears" to win this award. Here are the nominees & winner for best actor in an Action role. #Oscars pic.twitter.com/Y2Qe1IFemj
— Congress (@INCIndia) February 10, 2020
ബെസ്റ്റ് ആക്ടര്‍ ഇന്‍ ആക്ഷന്‍ റോള്‍ പുരസ്കാരം കോണ്‍ഗ്രസ് ട്വിറ്റര്‍ ഹാന്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോിക്കാണ് നല്‍കിയത്. പ്രജ്ഞാ താക്കൂറും യോഗി ആദിത്യനാഥുമായിരുന്നു മറ്റ് നോമിനികള്‍. മോഡിയുടെ ’56 ഇഞ്ചും’ ‘വിയര്‍പ്പും കണ്ണീരുമാണ് പുരസ്കാരത്തിനര്‍ഹമാക്കിയതെന്നാണ് വിശദീകരണം.
Gabbar Singh & Mogambo are menaces of the past, "New India" brings a new set of villains. Here are the nominees & winner for best actor in a Negative role. #Oscars pic.twitter.com/AGkohpT2qq
— Congress (@INCIndia) February 10, 2020
ബെസ്റ്റ് ആക്ടര്‍ ഇന്‍ നെഗറ്റീവ് റോള്‍ എന്ന വിഭാഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ്. യോഗി ആദിത്യനാഥും അനുരാഗ് താക്കൂറുമായിരുന്നു മറ്റ് നോമിനികള്‍. നേരത്തെ ഗബ്ബര്‍സിംഗും മൊഗാംബോയുമൊക്കെയായിരുന്നു വില്ലന്മാര്. പുതിയ ഇന്ത്യ പുതിയ വില്ലന്മാരുടെ ഒരു കൂട്ടത്തെ തന്നെ സമ്മാനിച്ചിരിക്കുന്നുവെന്നാണ് വിശദീകരണം.
Gabbar Singh & Mogambo are menaces of the past, "New India" brings a new set of villains. Here are the nominees & winner for best actor in a Negative role. #Oscars pic.twitter.com/AGkohpT2qq
— Congress (@INCIndia) February 10, 2020
ബെസ്റ്റ് ആക്ടര്‍ ഇന്‍ കോമഡി റോള്‍ എന്ന പുരസ്കാരം നല്‍കിയിരിക്കുന്നത് ബിജെപി ദല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരിക്കാണ്. നിര്‍മ്മല സീതാരാമനും പിയൂഷ് ഗോയലുമാണ് മറ്റ് നോമിനികള്‍. സംഭവം ഇപ്പോള്‍ ട്വിറ്ററില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ബെസ്റ്റ് ആക്ടര്‍ ഇന്‍ ഡ്രമാറ്റിക് റോള്‍ എന്ന പുരസ്കാരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനാണ്.
Monologues, photoshoots, sweat & tears, what's politics without a little drama. Here are the nominees for best actor in a Dramatic role. #Oscars pic.twitter.com/Ow6QeKLq5M
— Congress (@INCIndia) February 10, 2020
Discussion about this post