ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്ന ഷഹീൻ ബാഗിലെ സമരക്കാർക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. സമരം എത്ര ദിവസം വേണമെങ്കിലും തുടരാമെന്നും പക്ഷെ ഇപ്പോൾ സമരം നടത്തുന്ന നടുറോഡിൽ നിന്നും സമരം മാറ്റണമെന്നും സുപ്രീം കോടതി നിർദേശിച്ചു. വിഷയത്തിൽ ഡൽഹി പോലീസിനും സമരക്കാർക്കും കോടതി നോട്ടീസ് അയച്ചു.
ഷഹീൻ ബാഗിൽനിന്നും സമരക്കാരെ നീക്കണമെന്ന ഹർജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞാഴ്ച കേസ് പരിഗണിച്ചെങ്കിലും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാൻ ഇന്നേക്ക് മാറ്റുകയായിരുന്നു.
ഡൽഹി-നോയ്ഡ പാതയിലെ കാളിന്ദികുഞ്ച്-ഷഹീൻ ബാഗ് മേഖലയിൽ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. പ്രതിഷേധം കാരണം മറ്റു പല പാതകളിലും ഗാതഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. കഴിഞ്ഞ ഡിസംബർ 15 മുതലാണ് സ്ത്രീകളുടെ നേതൃത്വത്തിൽ ഷഹീൻ ബാഗിൽ സമരം ആരംഭിച്ചത്.
Discussion about this post