മുംബൈ: ഹൈദരാബാദ് നഗരത്തിലെ അമ്പലവും പള്ളിയും നവീകരിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് 10 കോടി രൂപ ആവശ്യപ്പെട്ട് എഐഎംഐഎം നേതാവ് അക്ബറുദ്ദീന്‍ ഒവൈസി.
ഓള്‍ഡ് സിറ്റിയിലെ അഫ്‌സല്‍ഗുഞ്ജ് പള്ളിയും സിംഹ വാഹിനി മഹാകാളി ക്ഷേത്രവും നവീകരിക്കാനാണ് ഒവൈസി പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് അപേക്ഷ സമര്‍പ്പിച്ചുവെന്ന് ഒവൈസി വ്യക്തമാക്കി.
അതേസമയം, തന്റെ ആശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും, ആവശ്യങ്ങള്‍ക്കുള്ള പണം ഉടനേ അനുവദിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിലെ സ്ഥലപരിമിതി മൂലം ഭക്തര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് അക്ബറുദ്ദീന്‍ ഒവൈസി വ്യക്തമാക്കി. നൂറിലധികം വര്‍ഷങ്ങളുടെ പഴക്കവും ചരിത്രവുമുള്ള ക്ഷേത്രമാണ് സിംഹവാഹിനി മഹാകാളി ക്ഷേത്രം. നൂറ് സ്‌ക്വയര്‍ യാര്‍ഡ് ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത്തരത്തില്‍ ഇടുങ്ങിയ സ്ഥലം ഭക്തര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഒവൈസി സമര്‍പ്പിച്ച നിവേദനത്തില്‍ വ്യക്തമാക്കുന്നു.
അതുപോലെ തന്നെ അഫ്‌സല്‍ഗുഞ്ച് മോസ്‌കിന്റെ നവീകരണത്തിനായി മൂന്ന് കോടിയാണ് ഒവൈസി ആവശ്യപ്പെട്ടിരിക്കുന്നത്. മോസ്‌കിലെ മോശം അവസ്ഥ മൂലം പ്രാര്‍ത്ഥനയ്ക്ക് തടസ്സം നേരിടുന്നുണ്ടെന്ന് ഒവൈസി പറയുന്നു.
Discussion about this post