മുംബൈ: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിന് പുതിയ വാദവുമായി ബിജെപി എംപി വീരേന്ദ്ര സിംഗ് രംഗത്ത്. ജനങ്ങള്‍ കുര്‍ത്തയും മുണ്ടും ധരിക്കുന്നതിന് പകരം ഇപ്പോഴും കോട്ടും ജാക്കറ്റുമാണ് ധരിക്കുന്നതെന്നാണ് വീരേന്ദ്ര സിംഗിന്റെ വാദം. ഉത്തര്‍പ്രദശിലെ പൊതുജനറാലിയില്‍ സംസാരിക്കവെയാണ് രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് അവകാശപ്പെട്ടത്.
‘ഡല്‍ഹിയിലും ലോകത്തുടനീളവും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്. എന്തെങ്കിലും മാന്ദ്യമുണ്ടായിരുന്നെങ്കില്‍, നമ്മള് കുര്‍ത്തയും മുണ്ടുമാണ് ധരിക്കേണ്ടത്. അല്ലാതെ കോട്ടും ജാക്കറ്റുമല്ല. സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നെങ്കില്‍ നമ്മള് വസ്ത്രങ്ങള്‍ വാങ്ങുമായിരുന്നില്ല’- വീരേന്ദ്ര സിംഗ് പറയുന്നു.
ഇതിനു മുന്‍പും പല പ്രസ്താവനകളിലൂടെയും വീരേന്ദ്ര സിംഗ് വാര്‍ത്തയില്‍ ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ ഓട്ടോമൊബൈല്‍ മേഖലയിലെ വളര്‍ച്ചക്കുളള ഉദാഹരണമാണ് ട്രാഫിക് ജാം എന്ന് വിരേന്ദ്ര സിംഗ് പറഞ്ഞിരുന്നു. ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ ഇടിവുണ്ടെങ്കില്‍ എങ്ങനെയാണ് റോഡുകളില്‍ ട്രാഫിക് ജാം അനുഭവപ്പെടുന്നത്. രാജ്യത്തെയും സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്താന്‍ ജനങ്ങള്‍ പറയുന്നതാണ് ഇതെന്നായിരുന്നു വിരേന്ദ്ര സിംഗ് പറഞ്ഞിരുന്നത്.
Discussion about this post