ഭോപ്പാല്‍: മധ്യപ്രദേശിലെ 1400 കോളേജുകളില്‍ മഹാത്മാഗാന്ധിയുടെ പ്രതിമകള്‍ സ്ഥാപിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി ജിത്തു പട്വാരിയാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗാന്ധിയുടെ പ്രധാന്യത്തെ യുവജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രതിമ സ്ഥാപിക്കുന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ 1400 കോളേജുകളില്‍ മഹാത്മാഗാന്ധിയുടെ പ്രതിമകള്‍ സ്ഥാപിക്കാനാണ് പദ്ധതി. 300 കോളജുകളില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് പ്രചരിക്കുന്ന ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായി ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ യുവതലമുറ അറിഞ്ഞിരിക്കണമെന്നും ജിത്തു പട്വാരി വ്യക്തമാക്കി.