ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് പറഞ്ഞ് പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മറുപടിയുമായി കോണ്‍ഗ്രസ് മുതിര്‍ന്ന് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ലമെന്റില്‍ വെച്ചാണ് രാഹുല്‍ ഗാന്ധിയെ മോഡി പരിഹസിച്ചത്.
”ട്യൂബ് ലൈറ്റ് തെളിയാന്‍ കുറച്ച് സമയമെടുക്കുമെങ്കിലും നല്ല വെളിച്ചമാണ് നല്‍കുക. എന്നാല്‍, സീറോ ബള്‍ബ് വേഗത്തില്‍ തെളിഞ്ഞാലും നല്ല വെളിച്ചം നല്‍കില്ല. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍, മോദി ഒരു സീറോ ബള്‍ബാണെന്ന് പറയുമായിരുന്നു. സീറോ ബള്‍ബിനെക്കാള്‍ ട്യൂബ് ലൈറ്റ് വളരെ മികച്ചതാണ്. പക്ഷേ ഞാന്‍ പാര്‍ലമെന്റില്‍ ഇല്ലാതെ പോയി”- മല്ലികാര്‍ജുന്‍ മോഡിക്ക് മറുപടി നല്‍കി.
ഇതോടൊപ്പം മോഡിയെയും സര്‍ക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മോഡി ശ്രമിക്കുന്നത്. 45 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന തോതിലാണ് രാജ്യത്തെ തൊഴിലില്ലായ്മ. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും കര്‍ഷകരുടെ വരുമാനം കൂട്ടുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, താന്‍ പ്രധാനമന്ത്രിയായിട്ടില്ലെന്ന തരത്തിലാണ് മോഡി ഇപ്പോള്‍ സംസാരിക്കുന്നതെന്നും ഖാര്‍ഗെ തുറന്നടിച്ചു.
Discussion about this post