ന്യൂഡൽഹി: ആർഎസ്എസ് സൈദ്ധാന്തികൻ പി പരമേശ്വരന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭാരതമാതാവിന്റെ സമർപ്പിതനായ പുത്രനായിരുന്നു പി പരമേശ്വരനെന്നും അദ്ദേഹത്തിന്റെ വിയോഗം വേദനയുളവാക്കുന്നു എന്നും മോഡി ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ സാംസ്‌കാരിക ഉണർവിനും ആത്മിയ പരിഷ്‌കരണത്തിനും ദരിദ്രരെ സേവിക്കുന്നതിനും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പരമേശ്വർജിയുടെ ചിന്തകൾ വിപുലവും രചനകൾ ശ്രദ്ധേയവുമായിരുന്നു. അദ്ദേഹം അജയ്യനായിരുന്നു മോഡി കുറിച്ചു.
പി പരമേശ്വരനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടുള്ള മറ്റൊരു ട്വീറ്റിൽ അദ്ദേഹവുമായി പലതവണ സംവദിക്കാൻ സാധിച്ചതിൽ താൻ ഭാഗ്യവാനാണെന്നും മോഡി കുറിച്ചു. ഭാരതീയ വിചാര കേന്ദ്രം, വിവേകാനന്ദ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളെ പരിപോഷിപ്പിച്ചു. ഉയർന്ന ധീഷണാശാലിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം വേനയുളവാക്കുന്നതാണ്. ഓം. ശാന്തി- മോഡി പറയുന്നു.
Shri P Parameswaran was a proud and dedicated son of Bharat Mata. His was a life devoted to India’s cultural awakening, spiritual regeneration and serving the poorest of the poor. Parameswaran Ji’s thoughts were prolific and his writings were outstanding. He was indomitable!
— Narendra Modi (@narendramodi) February 9, 2020