ചണ്ഡീഗഢ്: മൊബൈൽ നിരോധനത്തിനെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ സിഖ് മതസ്ഥരുടെ പുണ്യ ക്ഷേത്രമായ സുവർണ ക്ഷേത്രത്തിൽ ടിക് ടോക്കിന് വിലക്ക്. സുവർണ്ണക്ഷേത്ര നടത്തിപ്പുകാരായ എസ്ജിപിസി( ഷിരോമണി ഗുരുദ്വാര പർവന്ദക് കമ്മിറ്റി)യാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് പുണ്യ ക്ഷേത്ര പരിസരത്ത് ടിക് ടോക് വീഡിയോകൾ നിരോധിച്ച് കൊണ്ട് നോട്ടീസ് പതിച്ചത്.
സുവർണ ക്ഷേത്രത്തിലെത്തുന്നവർ വീഡിയോ ചിത്രീകരിക്കുന്നത് തടയാൻ വൊളന്റിയർമാരെയും പ്രത്യേകം നിയോഗിച്ചിട്ടുമുണ്ട്. സുവർണ ക്ഷേത്രവും, മറ്റ് സിഖ് പുണ്യ കേന്ദ്രങ്ങളും, ചരിത്രപരമായ ഗുരുദ്വാരകളുടെയും സംരക്ഷണവും മേൽനോട്ടവും എസ്ജിപിസിയാണ്. ഈ സംഘമാണ് സുവർണ ക്ഷേത്രത്തിന്റെ പുറത്തായി ടിക് ടോക് വീഡിയോകൾ നിരോധിച്ചുകൊണ്ടുള്ള നോട്ടീസ് പതിച്ചത്.
റൊമാന്റിക് വൾഗർ ഗാനങ്ങളുടെ അകമ്പടിയോടെ സുവർണ ക്ഷേത്ര പരിസരത്തു നിന്ന് വീഡിയോ ചിത്രീകരിച്ചത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് വീഡിയോ ചിത്രീകരണത്തിന് വിലക്ക് കൊണ്ടുവന്നതെന്നാണ് നോട്ടീസിന് നൽകുന്ന വിശദീകരണം. ഇത്തരത്തിൽ വീഡിയോ പുറത്തുവിട്ടതിൽ സുവർണ ക്ഷേത്രത്തിന്റെ ചീഫ് മാനേജർ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
Discussion about this post