ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇറക്കിയ തന്ത്രങ്ങളൊന്നും വോട്ടായി മാറില്ലെന്ന് പ്രവചിച്ച് എബിപി ന്യൂസും സി വോട്ടറും തയ്യാറാക്കിയ എക്സിറ്റ്പോൾ ഫലങ്ങൾ. ഷഹീൻബാഗ് പ്രതിഷേധ സമരത്തെ അടിസ്ഥാനമാക്കിയുള്ള ബിജെപിയുടെ തന്ത്രങ്ങൾ ഒന്നും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്നതാണ് എബിപി ന്യൂസിന്റെ എക്സിറ്റ് പോൾ ഫലം.
അമിത് ഷായുടെയും മോഡിയുടെയും നേതൃത്വത്തിൽ വൻ പ്രചരണം നടത്തിയ ബി.ജെ.പിക്ക് അഞ്ച് മുതൽ 19 സീറ്റ് മാത്രമേ ലഭിക്കൂ എന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
ആം ആദ്മി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഫലം സൂചിപ്പിക്കുന്നു. 44 മുതൽ 63 സീറ്റ് വരെ ലഭിക്കുമെന്നാണ് എബിപി ന്യൂസ് വ്യക്തമാക്കുന്നത്. കോൺഗ്രസ് ഒരു സീറ്റ് പോലും നേടില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
Discussion about this post