ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ ടൈംസ് നൗ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിട്ടു. ഡൽഹിയിൽ ആം ആദ്മിക്ക് ഭരണ തുടർച്ച ഉണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. 44 സീറ്റുകൾ നേടി ആം ആദ്മി അധികാരത്തിലെത്തുമെന്നാണ് പ്രവചനം.
ബിജെപിയ്ക്ക് 26ലധികം സീറ്റുകൾ ലഭിക്കും. കോൺഗ്രസിന് ഒരു സീറ്റു പോലും ലഭിക്കില്ലെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, ഡൽഹിയിലെ ഷഹീൻബാഗ് പ്രതിഷേധം ഉൾപ്പടെ അരങ്ങേറുന്ന സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്ക് ്‌നുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മിയും കോൺഗ്രസും. 11 മണ്ഡലങ്ങളിലെങ്കിലും മുസ്‌ലിം വോട്ടർമാർക്ക് നിർണായക സ്വാധീനമുണ്ട്. 2013 ൽ ന്യൂനപക്ഷ വോട്ടുകൾ വലിയ തോതിൽ നേടിയ കോൺഗ്രസിന് എന്നാൽ 2015 ലെ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടിരുന്നു. 2015 ൽ ആം ആദ്മിക്കൊപ്പം നിന്ന ജനങ്ങൾ ഇത്തവണയും ഒപ്പമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി.
Discussion about this post