ലോകത്തിലെ ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ് ഇന്ത്യൻ കരസേനയ്ക്ക് സ്വന്തം; വികസിപ്പിച്ചെടുത്തത് ഇന്ത്യൻ സൈനികൻ

ന്യൂഡൽഹി: ലോകത്തിലെ ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ് ഇന്ത്യൻ സൈന്യത്തിന് സ്വന്തം. ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ് വികസിപ്പിച്ചെടുത്തത് ഇന്ത്യൻ കരസേനയിലെ മേജർ അനൂപ് മിശ്രയാണ്. സൈന്യത്തിനായി ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റുകൾ വികസിപ്പിച്ചെടുക്കുകയായിരുന്നു അദ്ദേഹം.

പത്ത് മീറ്റർ അകലെ നിന്ന് എകെ-47 നിൽ നിന്ന് വെടിവെച്ചാൽ പോലും അപകടം സംഭിവിക്കാതെ സംരക്ഷിക്കാൻ ഈ ഹെൽമറ്റിന് സാധിക്കുമെന്നാണ് സൈന്യത്തിന്റെ അവകാശവാദം. പൂണെയിലെ മിലിട്ടറി എൻജിനീയറിങ് കോളേജിൽ നിന്നാണ് ഈ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റുകൾ നിർമ്മിച്ചത്.

നേരത്തെ, മേജർ അനൂപ് മിശ്രയുടെ നേതൃത്വത്തിൽ തന്നെയായിരുന്നു ‘സർവത്ര’ എന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും വികസിപ്പിച്ചെടുത്തത്. ഇന്ത്യൻ അതിർത്തിയിൽ പാക് ആർമി സ്‌നിപ്പർമാരിൽ നിന്നുള്ള അപ്രതീക്ഷിത അക്രമത്തിൽ നിന്ന് രക്ഷ നേടനായാണ് ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമ്മിച്ചത്.

Exit mobile version