മുംബൈ: പൗരത്വനിയമത്തിനെതിരെ സുഹൃത്തിനോട് ഫോണില്‍ സംസാരിച്ച യാത്രക്കാരനെ പോലീസില്‍ ഏല്‍പ്പിച്ച യൂബര്‍ ഡ്രൈവര്‍ക്ക് ബിജെപിയുടെ ആദരം. ബിജെപി മുംബൈ പ്രസിഡന്റ് എംപി ലോഥയുടെ നേതൃത്വത്തില്‍ ഡ്രൈവര്‍ക്ക് സ്വീകരണം നല്‍കി.
അദ്ദേഹം ഒരു ജാഗ്രതയുള്ള പൗരന്റെ കടമയാണ് നിറവേറ്റിയതെന്ന് യൂബര്‍ ഡ്രൈവറെക്കുറിച്ച് ലോഥ പറഞ്ഞു. അദ്ദേഹത്തിനെതിരെ യൂബര്‍ കൈക്കൊണ്ട നടപടിയാണ് തെറ്റായ കാര്യം. ജാഗ്രതയുള്ള ഒരു ഇന്ത്യന്‍ പൗരന്റെ കടമയാണ് അദ്ദേഹം കാണിച്ചതെന്നും നിങ്ങളുടെ സുരക്ഷ ഞങ്ങള്‍ ഗൗരവത്തോടെ കാണുമെന്നും ബിജെപി നേതാവ് പറഞ്ഞു.
ബുധനാഴ്ച രാത്രി മുംബൈയിലെ ജുഹുവില്‍ നിന്നും കുര്‍ലയിലേക്കുള്ള യാത്രക്കിടെയായിരുന്നു യാത്രക്കാരനായിരുന്ന കവി ബാപ്പാദിത്യയെ യൂബര്‍ ഡ്രൈവര്‍ പോലീസില്‍ ഏല്‍പ്പിച്ചത്. പൗരത്വനിയമത്തിനെതിരെ സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചത്.
താന്‍ രാജ്യദ്രോഹിയാണെന്നും ഇത്തരത്തിലുള്ള ആളുകള്‍ രാജ്യത്തെ നശിപ്പിക്കുമെന്നും പറഞ്ഞ് മറ്റെവിടെയും കൊണ്ടുപോകാതെ പോലീസിലേല്‍പിച്ചതില്‍ അയാളോട് നന്ദി പറയുകയാണ് വേണ്ടതെന്നും ഡ്രൈവര്‍ പറഞ്ഞതായി ബപ്പാദിത്യ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഡ്രൈവറെ യൂബര്‍ സസ്‌പെന്റ് ചെയ്തിരുന്നു.
Discussion about this post