ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്-എഎപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പോളിംഗ് ബൂത്തിന് മുന്നില്‍വെച്ചായിരുന്നു കൈയ്യാങ്കളി. എഎപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക ലാംബയും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൈയ്യേറ്റത്തില്‍ കലാശിച്ചത്.
അല്‍ക എഎപി പ്രവര്‍ത്തകന്റെ മുഖത്തടിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. മകനെ കുറിച്ച് എഎപി പ്രവര്ത്തകന് നടത്തിയ പരാമര്‍ശമാണ് അല്‍കയെ പ്രകോപിപ്പിച്ചത്. വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തിയതോടെ പോലീസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. സംഭവത്തില്‍ അല്‍ക പരാതി ഉന്നയിച്ചതോടെ എഎപി പ്രവര്‍ത്തകനെ പോലീസ് പിടിച്ചുമാറ്റുകയും ചെയ്തു.
ഇതുസംബന്ധിച്ച് എഎപി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കുമെന്ന് എഎപി വക്താവ് സഞ്ജയ് സിങ് അറിയിച്ചു.
#WATCH Delhi: Scuffle breaks out between AAP and Congress workers near Majnu ka Teela, Congress candidate Alka Lamba tries to slap an AAP worker. AAP leader Sanjay Singh has said the party will complain to Election Commission. #DelhiElections2020 (note: abusive language) pic.twitter.com/l5VriLUTkF
— ANI (@ANI) February 8, 2020
Discussion about this post