ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ത്രീകൾ പുറത്തേക്ക് വരണമെന്നും വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് അരവിന്ദ് കെജരിവാൾ. കുടുംബത്തിന്റേതെന്നതുപോലെ രാജ്യത്തിന്റെ ഉത്തരവാദിത്വത്തവും സ്ത്രീകളുടെ കൈയിലാണെന്ന് കെജരിവാൾ പറഞ്ഞു.
തീർച്ചയായും ബൂത്തുകളിൽ എത്തണം, വോട്ട് രേഖപ്പെടുത്തണം. സ്ത്രീകളോട് ഒരു അഭ്യർത്ഥനയുണ്ട്, വീടിന്റെ ഉത്തരവാദിത്വങ്ങൾ നിങ്ങൾ ഏറ്റെടുക്കുന്നതുപോലെ രാജ്യത്തിന്റെയും ഡൽഹിയുടെയും ഉത്തരവാദിത്വവും നിങ്ങൾക്കുണ്ട്. എല്ലാ സ്ത്രീകളും നിർബന്ധമായും വോട്ട് രേഖപ്പെടുത്തുകയും കുടുംബത്തിലെ പുരുഷന്മാരെ നിങ്ങൾക്കൊപ്പം കൊണ്ടുപോവുകയും വേണം. പുരുഷന്മാരോട് ചർച്ച ചെയ്യണം, ആരാണ് വോട്ട് അർഹിക്കുന്ന സ്ഥാനാർത്ഥിയെന്ന്.’ കെജരിവാൾ കുറിച്ചു.
രാജ്പുര ട്രാൻസ്പോർട്ട് അതോറിറ്റിയിൽ കുടുംബസമോതമെത്തിയാണ് കെജരിവാൾ വോട്ട് രേഖപ്പെടുത്തിയത്.
Discussion about this post