ന്യൂഡല്‍ഹി: വനിതാ സബ് ഇന്‍സ്‌പെക്ടറെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി പോലീസിലെ സബ് ഇന്‍സ്‌പെക്ടറായ 26 കാരി പ്രീതി അലാവത്താണ് കൊല്ലപ്പെട്ടത്. രോഹിണി ഈസ്റ്റ് മെട്രോ സ്റ്റേഷന് സമീപം രാത്രിയാണ് സംഭവം നടന്നത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എസിപി എസ്ഡി മിശ്ര അറിയിച്ചു.പ്രീതിയുടെ തലയിലാണ് വെടിയേറ്റത്.
സംഭവ സ്ഥലത്തു നിന്ന് ഒഴിഞ്ഞ മൂന്നു കാട്രിജുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും മിശ്ര പറഞ്ഞു. പത്പര്‍ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയ പോലീസ് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന പ്രീതി 2018 ലാണ് ഡല്‍ഹി പോലീസിന്റെ ഭാഗമായത്.