ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെ വിമാനത്തിനകത്ത് ചോദ്യം ചെയ്തെന്ന കാരണം പറഞ്ഞ് സ്റ്റാൻഡ്അപ്പ് കൊമേഡിയൻ കുമാൻ കമ്രയ്ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോയ്ക്ക് തെിരെ യാത്രക്കാർ. ഇൻഡിഗോ എയർലൈൻസിന്റെ നടപടിക്കെതിരെ മലയാളിയുടെ നേതൃത്വത്തിലാണ് വവിമാനത്തിനകത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.
ഇൻഡിഗോയുടെ വാരണാസി-ഡൽഹി വിമാനത്തിലും, എയർ ഇന്ത്യയുടെ കണ്ണൂർ-അബുദാബി വിമാനത്തിലുമാണ് യാത്രക്കാർ കുനാൽ കമ്രയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധിച്ചത്.
പരിസ്ഥിതി പ്രവർത്തക പ്രിയ പിള്ളയുടെ നേതൃത്വത്തിൽ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം. മേധാ കപൂർ, ദേബായൻ ഗുപ്ത, മുന്ന ഝാ എന്നിവരാണ് പ്രതിഷേധത്തിലുണ്ടായിരുന്നത്. കുനാൽ കമ്രയ്ക്ക് വിലക്കേർപ്പെടുത്തിയ നടപടി അപലപിക്കുന്നു എന്ന് എഴുതിയ പ്ലക്കാർഡുകളാണ് പ്രതിഷേധക്കാർ ഉയർത്തിയത്. youDivideWeMultiply എന്ന കുറിപ്പും പ്ലക്കാർഡിലുണ്ട്.
അതേസമയം, പ്രതിഷേധം സമാധാനപരമായിരുന്നെന്ന് ഇൻഡിഗോ വൃത്തങ്ങൾ പ്രതികരിച്ചു. വിമാനത്തികത്ത് നിന്നുള്ള യാത്രക്കാരുടെ പ്രതിഷേധ പോസ്റ്ററുകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലുമായി.
In solidarity with @kunalkamra88 on an IndiGo flight while being compliant with all DGCA passenger guidelines! pic.twitter.com/QEnyoMLcYQ
— Medha Kapoor (@MedhaKapoor4) February 6, 2020
Discussion about this post