ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയിൽ പ്രസംഗത്തിനിടെ ഉപയോഗിച്ച ഒരു വാക്ക് രാജ്യസഭയിലെ സഭാരേഖകളിൽ നിന്ന് ഒഴിവാക്കി. നുണ എന്ന അർത്ഥം വരുന്ന ‘ഝൂട്ട്’ എന്ന വാക്കാണ് ഒഴിവാക്കിയത്. ദേശീയ ജനസംഖ്യാ റജിസ്റ്റർ സംബന്ധിച്ച പരാമർശം നടത്തുമ്പോഴാണ് പ്രധാമന്ത്രി ഝൂട്ട് എന്ന വാക്ക് ഉപയോഗിച്ചത്.
പ്രധാനമന്ത്രിയുടെ ഈ പ്രയോഗം രേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ചാണ് രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഈ നുണ എന്ന വാക്ക് നീക്കം ചെയ്തത്.
ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ വാക്ക് നീക്കം ചെയ്യുന്നത് അപൂർവ്വ നടപടിയാണ്.