ഗുവാഹത്തി: അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷാകവചം തനിക്ക് മേല്‍ ഉള്ളതിനാല്‍ എത്ര വടികൊണ്ട് അടിച്ചാലും തനിക്ക് ഒന്നും സംഭവിക്കുകയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു മോഡി.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി മോഡിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ ആറുമാസം കഴിഞ്ഞ് മോഡിക്ക് വീടിനു പുറത്തിറങ്ങാനാകില്ലെന്നും രാജ്യത്തെ യുവാക്കള്‍ അദ്ദേഹത്തെ വടി കൊണ്ട് അടിക്കുമെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.
ഇൗ പരാമര്‍ശത്തിന് രാഹുലിന് മറുപടി നല്‍കുകയായിരുന്നു മോഡി. ‘ചിലപ്പോഴൊക്കെ നേതാക്കന്മാര് എന്നെ വടികൊണ്ട് മര്‍ദിക്കുന്ന കാര്യം പറയുന്നു. എന്നാല്‍ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷാകവചം എനിക്ക് മേല്‍ ഉള്ളതിനാല്‍ എത്ര വടികൊണ്ട് അടിച്ചാലും എനിക്ക് ഒന്നും സംഭവിക്കുകയില്ല’, എന്നായിരുന്നു മോഡിയുടെ പ്രതികരണം.
അസമിലെ കോകരാഝറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് രാഹുലിനെ വിമര്‍ശിച്ചത്. പാര്‍ലമെന്റ് പൗരത്വ നിയമ ഭേദഗതി നിയമം പാസാക്കിയതിനു ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോഡി അസം സന്ദര്‍ശിക്കുന്നത്.
Discussion about this post