ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്നറിയിപ്പുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. എന്‍പിആര്‍ വിജ്ഞാപനം പിന്‍വലിക്കാന്‍ നിങ്ങള്‍ക്ക് മാര്‍ച്ച് വരെ സമയമുണ്ടെന്നും അത് കഴിഞ്ഞാല്‍, ഞങ്ങള്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ ഡല്‍ഹിയിലേക്ക് വരുമെന്നും കണ്ണന്‍ ഗോപിനാഥന്‍ മോഡിക്ക് അന്ത്യശാസനം നല്‍കി. എന്‍ആര്‍സിയുടെ നടപടിക്രമങ്ങളെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെങ്കില്‍ എന്‍പിആറിന്റെ ആവശ്യകതയെന്താണെന്നും അദ്ദേഹം ചോദിച്ചു.
ട്വീറ്റിലൂടെയാണ് കണ്ണന്റെ മുന്നറിയിപ്പ്. ‘പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഈ എന്‍പിആര്‍ വിജ്ഞാപനം പിന്‍വലിക്കാന്‍ നിങ്ങള്‍ക്ക് മാര്‍ച്ച് വരെ സമയമുണ്ട്. അത് കഴിഞ്ഞാല്‍, ഞങ്ങള്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ ഡല്‍ഹിയിലേക്ക് വരും. എന്‍പിആര്‍ പിന്‍വലിക്കുന്നതുവരെ ഞങ്ങള്‍ ഡല്‍ഹിയില്‍ തുടരും. ഇത് വേറൊരു രീതിയില്‍ എടുക്കരുത്. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ല,”- കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.
Dear PM @narendramodi, you have time till March to withdraw this NPR notification. After that, we the people, from every single state, are coming to Delhi & are going to stay put until it is withdrawn. Don't take it otherwise. We don't have an option. #Resistance #DilliChalo pic.twitter.com/XkS2RNwPTK
— Kannan Gopinathan (@naukarshah) February 7, 2020
”എന്‍പിആര്‍ വിജ്ഞാപനം പിന്‍വലിക്കാന്‍ ഞങ്ങള്‍ നരേന്ദ്ര മോഡിയോട് ആവശ്യപ്പെടുന്നതിന് ഒരു കാരണമുണ്ട്. എന്‍ആര്‍സിയുടെ ആദ്യപടിയാണ് എന്‍പിആര്‍ എന്നാണ് നിങ്ങളുടെ സര്‍ക്കാര്‍ പറയുന്നത്. എന്‍ആര്‍സിയുടെ നടപടിക്രമങ്ങളെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും നിങ്ങള്‍ പറയുന്നു. ഇതില്‍ പൊരുത്തക്കേടില്ലേ? നിങ്ങള്‍ ഇതുവരെ എന്‍ആര്‍സിയെക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് എന്‍പിആര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും അതുകൊണ്ട് തന്നെ വ്യക്തത ഉണ്ടാകുന്നതുവരെ എന്‍പിആര്‍ നിര്‍ത്തിവെക്കണം.” – എന്നും കണ്ണന്‍ ട്വിറ്ററില്‍ കുറിട്ടു.