ഇപ്പോൾ ഒന്നും പറയാനില്ല; മാധ്യമങ്ങളെ കാണുന്നില്ലെന്നും വിജയ്

ചെന്നൈ: വീട്ടിൽ 30 മണിക്കൂറോളം നേരം കസ്റ്റഡിയിലിരുത്തി ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതിനെ കുറിച്ചും ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെക്കുറിച്ചും ഒന്നും പറയാനില്ലെന്ന് തമിഴ് സൂപ്പർസ്റ്റാർ വിജയ്. സംഭവത്തോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് വിജയ് അറിയിച്ചു. മാധ്യമങ്ങളെ ഇപ്പോൾ കാണുന്നില്ലെന്നും താരത്തിന്റെ അടുത്തവൃത്തങ്ങളാണ് സൂചിപ്പിച്ചത്.

വിജയിയെ ചോദ്യം ചെയ്യുന്നത് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. 30 മണിക്കൂറാണ് താരത്തിനെ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്.

വ്യാഴാഴ്ച രാത്രിയാണ് വിജയ്‌യുടെ വീട്ടിൽ നിന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങിപ്പോയത്. വീട്ടിൽ നിന്ന് വിജയുടെ വീട്ടിൽ നിന്ന് ഭൂമി ഇടപാടിന്റെ രേഖകൾ ആദായ നികുതി ഉദ്യോഗസ്ഥർ കൊണ്ട് പോയിട്ടുണ്ട്. എന്നാൽ പണമോ മറ്റ് വസ്തുക്കളോ പിടിച്ചെടുത്തിട്ടില്ലെന്നാണ് സൂചന.

Exit mobile version