ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ ഡൽഹി ജനതയോട് ബിജെപിക്ക് എതിരായി വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഇന്ത്യൻ ഭരണഘടന ഇന്ന് അപകടാസ്ഥയിലാണെന്നും ഭരണഘടന നിലനിൽക്കുമ്പോൾ മാത്രമേ നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ആസാദിന്റെ അഭ്യർത്ഥന.
”ജയ് ഭീം സുഹൃത്തുക്കളേ, ഇന്ത്യൻ ഭരണഘടന ഇന്ന് അപകടത്തിലാണ്. ഭരണഘടന നിലനിൽക്കുമ്പോൾ മാത്രമേ നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ, അതിനാൽ ഭരണഘടന വിരുദ്ധ ബിജെപിയെ പരാജയപ്പെടുത്താൻ ചിന്തിച്ച് വോട്ടുചെയ്യാൻ ഡൽഹിയിലെ ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഭരണഘടന സംരക്ഷണം രാജ്യത്തിന്റെ സുരക്ഷയാണ്. ജയ് ഭീം” ചന്ദ്രശേഖർ ആസാദ് ട്വിറ്ററിൽ കുറിച്ചു. കുറിപ്പിനൊപ്പം ഒരു വീഡിയോയും ആസാദ് പങ്കുവച്ചിട്ടുണ്ട്.
ഫെബ്രുവരി എട്ടാം തീയതിയാണ് ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്, 11ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
जय भीम साथियों,आज भारत का संविधान खतरे में है। संविधान बचेगा तभी हमारे लोगों के अधिकार सुरक्षित रहेंगे,इसलिए मैं दिल्ली के बहुजन समाज के लोगों से अपील करता हूँ कि सोच समझकर संविधान विरोधी भाजपा को हराने के लिए वोट करें। संविधान सुरक्षा ही देश की सुरक्षा है। जय भीम pic.twitter.com/ZjGcAFQHnk
— Chandra Shekhar Aazad (@BhimArmyChief) February 6, 2020
Discussion about this post