ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രചാരണഗാനം പുറത്തിറക്കി. ജനുവരി 31നാണ് 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രചാരണ ഗാനം പാര്‍ട്ടി പുറത്തുവിട്ടത്. ലൈക്കുകളേക്കാള്‍ കൂടുതല്‍ ഡിസ്ലൈക്കുകളാണ് ഗാനത്തിന് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്.
യൂട്യൂബില്‍ ബിജെപി ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ട ഗാനം 4.52ലക്ഷം പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. 4300 ലൈക്കുകളും 1.72ലക്ഷം ഡിസ്ലൈക്കുകളുമാണ് ബിജെപിയുടെ പ്രചാരണഗാനത്തിന് ഇതിനോടകം ലഭിച്ചത്.
ഡല്‍ഹിയിലെ പ്രതിഷേധക്കാരെ തുരത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ട് ആരംഭിക്കുന്ന ഗാനത്തില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധപ്രകടനം നടത്തുന്നവരെ അര്‍ബന്‍ നക്സലുകള്‍ എന്നും വിശേഷിപ്പിക്കുന്നുണ്ട്.
പൗരത്വ നിയമഭേദഗതി, എന്‍ആര്‍സി, എന്‍പിആര്‍ തുടങ്ങിയവ മുന്‍നിര്‍ത്തി ഇറക്കിയ ഗാനത്തിനെതിരേ നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. 11,247 ഓളം കമ്മന്റുകളാണ് ഗാനത്തിന് താഴെ വന്നത്.എന്തൊരു വെറുപ്പിക്കല്‍, ജനാധിപത്യം നശിപ്പിക്കരുത്, ഇന്ത്യയിലെ യുവാക്കള്‍ വെറും വിഡ്ഢികളല്ല, ദയവായി വെറുപ്പിക്കരുത് തുടങ്ങിയ കമന്റുകളാണ് ഇതിലേറെയും.
Discussion about this post