ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ശശി തരൂരിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാശ്മീരിന്റെ മരുമകനായതിനാല്‍ തരൂരിന് ഉത്കണ്ഠയുണ്ടാകുമെന്നായിരുന്നു മോഡിയുടെ പരാമര്‍ശം. സുനന്ദപുഷ്കര്‍ കാശ്മീരിയാണെന്നത് ഓര്‍മ്മിക്കുന്നതായിരുന്നു മോഡിയുടെ പരാമര്‍ശം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും ശശിതരൂര്‍ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതികളുടെ പേരുകള്‍ മാറ്റി സിറ്റ് ഡൗള്‍ ഇന്ത്യ, ഷട്ട് ഡൗണ്‍ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നൊക്കെ ആക്കി മാറ്റണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
കൂടാതെ, പൗരത്വ ഭേദഗതി, കാശ്മീരിന്റെ ഭരണഘടന പദവി റദ്ദാക്കല്‍ വിഷയങ്ങളിലും തരൂര്‍ മോഡിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതൊക്കെയാണ് ശശി തരൂരിനെതിരെ മോഡി രംഗത്ത് എത്തിയത്.
അതേസമയം ലോക്സഭയില്‍ പൗരത്വ ഭേദഗതിയ്ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെയും മോഡി വിമര്‍ശനമുന്നയിച്ചു. രാജ്യത്തെ വെട്ടിമുറിക്കുന്നവര്‍ക്ക് ഒപ്പം നിന്നാണ് ചിലര്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
Discussion about this post