ഗൂഡല്ലൂർ: തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ ആദിവാസി ബാലനെ പൊതുജന മധ്യത്തിൽ അപമാനിച്ച് തമിഴ്നാട് വനംമന്ത്രിയുടെ ക്രൂരത. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആൺകുട്ടിയെ കൊണ്ട് വനംമന്ത്രി ഡിണ്ടിഗൽ ശ്രീനിവാസൻ ചെരുപ്പഴിപ്പിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിലും വ്യാപകമായി പ്രചരിക്കുകയാണ്.
നാട്ടുകാരും ഉദ്യോഗസ്ഥരും നോക്കി നിൽക്കെയാണ് മന്ത്രി, തന്റെ ചെരുപ്പഴിയ്ക്കാൻ കുട്ടിയോട് ആവശ്യപ്പെട്ടത്. ഗൂഡല്ലൂർ മുതുമല വന്യജീവി സങ്കേതത്തിലെ ആനകളുടെ സുഖചികിത്സ ക്യാംപിൽ എത്തിയപ്പോഴാണ്, മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസൻ കുട്ടിയെ വിളിച്ചു വരുത്തി ചെരുപ്പഴിപ്പിച്ചത്. പ്രദേശത്ത് മന്ത്രിയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
The inauguration of the rejuvenation camp for captive elephants in the Mudumalai Tiger Reservce (MTR) were overshadowed as State forest minister, Dindigul C. Sreenivasan, made a tribal boy remove his slippers, so that he could enter a shrine. @THChennai pic.twitter.com/jBfiyMVbC2
— Rohan Premkumar (@ThinBrownDuke26) February 6, 2020
Discussion about this post