കോണ്‍ഗ്രസ് രാജ്യത്തെ നശിപ്പിക്കുകയാണ്; അവരുടെ മെല്ലെ പോക്ക് നയം രാജ്യത്തിന്റെ വികസനത്തിന് ചേരില്ല; നരേന്ദ്ര മോഡി

ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്ത്. കഴിഞ്ഞ 70 വര്‍ഷമായി കോണ്‍ഗ്രസ്സ് രാജ്യത്തെ നശിപ്പിക്കുകയാണെന്നും, കോണ്‍ഗ്രസ്സിന്റെ മെല്ലെ പോക്ക് നയം രാജ്യത്തിന്റെ വികസനത്തിന് ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആറ് മാസത്തിനുള്ളില്‍ തന്നെ അടിക്കുമെന്ന് ഒരു കോണ്‍ഗ്രസ്സ് നേതാവ് പറഞ്ഞിരുന്നു. അടി കൊള്ളാന്‍ താന്‍ തയ്യാറാണ്. അതിനായി തന്റെ ശരീരത്തെ തയ്യാറാക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഗാന്ധിജി ഞങ്ങളുടെ ജീവിതമാണെന്ന് വ്യക്തമാക്കിയ മോഡി പ്രതിപക്ഷത്തിന്റെ തൊഴിലില്ലായ്മ മാത്രം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും കൂട്ടിച്ചേര്‍ത്തു.

Exit mobile version