സിനിമാതാരം വിജയ്യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുമ്പോള്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബിജെപിയുടെ നയങ്ങളെ വിമര്‍ശിക്കുന്ന വിജയ്യുടെ സിനിമകളിലെ സീനുകള്‍ ഉള്‍പ്പെടുത്തിയുള്ള ട്രോളുകളാണ് മിക്കതും.
2015 : IT Officials Found No Tax evasion On Thalapathy VIJAY 's House
2020 : History Will Repeat On 2020 too
Chill Guys 💥#Master | #WeStandWithVIJAY | @actorvijay pic.twitter.com/j3YeYKp9gg— Tʜᴀʟᴀᴘᴀᴛʜʏ Fᴀɴs Tʀᴇɴᴅs (@Tft_Off) February 5, 2020
#WestandwithVijay we are always with u thalapathy…🔥🔥🔥 @actorvijay na pic.twitter.com/ivk0B0zqyh
— Jillu (@Jilluriyazz07) February 5, 2020
വിജയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ലക്ഷക്കണക്കിന് ട്വീറ്റുകളാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. ‘വി സ്റ്റാന്‍ഡ് വിത്ത് വിജയ്’ എന്ന ഹാഷ് ടാഗോടെയുള്ള പോസ്റ്റുകള്‍ ട്വിറ്ററില്‍ തരംഗമായി മാറുകയാണ്. സിനിമക്ക് അകത്തും പുറത്തും വിജയ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിനുള്ള പകപോക്കലാണ് നിലവിലെ ചോദ്യംചെയ്യലും റെയ്ഡും എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
Kerala CPI(M) MLA PV Anvar’s Facebook Post 💪
&
Sfi kerala state committee post!!@actorvijay Stardom speak here…#WeStandWithVIJAY || #Master pic.twitter.com/LvxyEmmAL3
— TVMP PRIDE ™ (@TVMP_Pride) February 5, 2020
അതേസമയം, രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പിച്ചതും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് രജനീകാന്ത് മുന്നോട്ട് വന്നതുമെല്ലാം സോഷ്യല്‍ മീഡിയ ചൂണ്ടാക്കാട്ടുന്നുണ്ട്. കഴിഞ്ഞദിവസമാണ് വിജയ്യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തത്. ഇന്നലെ മാസ്റ്റര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് വിജയ്യെ ചെന്നൈയിലെ വീട്ടിലെത്തിച്ച് ആദായ നികുതി വകുപ്പ് ചോദ്യംചെയ്യുന്നത്.
Rise Above HATE
We Stand With Thalapathy VIJAY Annan..💜🖤@actorvijay #WeStandWithTHALAPATHY #Westandwithvijay pic.twitter.com/1HU2BGlTbU— Ghillism_Tamilnadu (@ghillism) February 5, 2020
Discussion about this post