മുസാഫിര്‍നഗര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയും വീഡിയോ എടുത്ത് ഒരു വര്‍ഷത്തിലേറെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നയാബ് (21), പര്‍വേസ് (22) എന്നിവരെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
ഇവര്‍ പെയിന്റിംഗ് തൊഴിലാളികളാണ്. ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ ഇവര്‍ ജോലി ചെയ്യാന്‍ എത്തിയിരുന്നതായും അന്നുമുതല്‍ ഇവര്‍ പെണ്‍കുട്ടിയുമായി സൗഹൃദം ഭാവിക്കാന്‍ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
പെണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇവര്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഒരു വര്‍ഷത്തിലധികമായി ഇവര്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചുകൊണ്ടിരുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന്, പെണ്‍കുട്ടിയുടെ കുടുംബം സംഭവത്തെക്കുറിച്ച് അറിയുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ പ്രതികള്‍ക്കെതിരെ പരാതി നല്കി.
Discussion about this post