ന്യൂഡൽഹി: ബുർഖ ധരിച്ച് ആൾമാറാട്ടം നടത്തി ഷഹീൻ ബാഗിലെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവർക്ക് ഇടയിൽ നുഴഞ്ഞുകയറിയ ബിജെപി പ്രവർത്തകയെ പിടികൂടി. റെറ്റ് നരേറ്റീവ് എന്നൊരു യൂട്യൂബ് ചാനൽ നടത്തുന്ന ബിജെപി അനുകൂലിയായ ഗുഞ്ച കപൂറിനെയാണ് പ്രതിഷേധക്കാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.
സിഎഎ പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് യുവതിയെ പ്രതിഷേധക്കാർ തിരിച്ചറിഞ്ഞതും പിടികൂടിയതും.
#WATCH Political analyst Gunja Kapoor extricated by police after protestors at Delhi's Shaheen Bagh alleged that she was wearing a 'burqa' and filming them. #Delhi pic.twitter.com/llRiKhMvOd
— ANI (@ANI) February 5, 2020
ബുർഖ ധരിച്ചെത്തിയ ഗുഞ്ച കപൂർ പ്രതിഷേധക്കാരോട് തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. തുടർന്ന് പ്രതിഷേധക്കാർ ഇവരിൽ നിന്നും ക്യാമറയും കണ്ടെത്തി. ഇതോടെ പോലീസ് എത്തി ഗുഞ്ചയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post