ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരണവുമായി നടന്‍ രജനീകാന്ത് രംഗത്ത്. ഇന്ത്യന്‍ മുസ്ലീംകളെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഒരു തരത്തിലും ബാധിക്കില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി. ഭാവിയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ താന്‍ നേരിട്ട് പ്രതിഷേധത്തിന് ഇറങ്ങുമെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.
ചെന്നൈയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ മുസ്ലീംകളെ ബാധിക്കില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം രേഖപ്പെടുത്തുന്നതിന് ഓരോ രാജ്യത്തിനും എന്‍ആര്‍സി വളരെ പ്രധാനമാണെന്നും രജനീകാന്ത് വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെറ്റായ വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഭാവിയില്‍ സിഎഎ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയാല്‍ പ്രതിഷേധത്തിന് ഇറങ്ങുന്ന ആദ്യത്തെയാളായിരിക്കും താനെന്നും കൂട്ടിച്ചേര്‍ത്തു.ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനായാണ് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത്. തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് ഇരട്ട പൗരത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post