ലഡാക്: രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന അതിര്‍ത്തിയിലെ ശൈത്യ മേഖലകളിലെ സൈനികര്‍ക്ക് തണുപ്പ് പ്രതിരോധിക്കാനുളള വസ്ത്രങ്ങള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്. കൊടും തണുപ്പിലും സൈനികര്‍ പഴയ സാധനങ്ങള്‍ തന്നെ ഉപയോഗിക്കേണ്ട അവസ്ഥയാണ്. മതിയായ റേഷനും ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ലോക്‌സഭയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിഎജി വെച്ചത്. സിയാച്ചിന്‍, ലഡാക് തുടങ്ങിയ അതിശൈത്യ മേഖലകളിലെ സൈനികര്‍ക്കാണ് റേഷനും, തണുപ്പ് പ്രതിരോധ വസ്ത്രങ്ങളും ലഭിക്കാത്തത്. 2015 മുതല്‍ പുതിയ ജാക്കറ്റുകളും മാസ്‌കുകളോ ബൂട്ടുകളോ നല്‍കിയില്ല.
സൈനികരെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മൈനസ് 21 ഡിഗ്രി ആണ് സിയച്ചിനില്‍ രേഖപ്പെടുത്തിയ താപനില. മഞ്ഞിനെ പ്രതിരോധിക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു നൂതന നിലവാരത്തിലുള്ളവ ലഭ്യമാക്കേണ്ട സ്ഥാനത്ത് ഒന്നും നല്‍കാത്ത അവസ്ഥയാണ്.
സിയച്ചിനില്‍ ജോലി ചെയ്യുന്ന ഒരു സൈനികന് മാത്രം തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ക്കായി ചെലവാക്കാന്‍ അനുവദിച്ചിട്ടുള്ളത് 1ലക്ഷം രൂപയാണ്. എന്നാല്‍ ഇത് ഉപയോഗിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.