അമൃത്സര്‍: വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുന്ന പാകിസ്താനി ഹിന്ദുക്കളുടെ എണ്ണം കൂടുന്നു. തിങ്കളാഴ്ച മാത്രം അട്ടാരി-വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത് 200 പാകിസ്താനി ഹിന്ദുക്കളാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞമാസം മുതല്‍ ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പാക് ഹിന്ദുക്കളില്‍ പലരും സന്ദര്‍ശക വിസയിലാണ് ഇന്ത്യയിലെത്തിയത്. അതേസമയം ഹരിദ്വാറില്‍ സന്ദര്‍ശനം നടത്താനും രാജസ്ഥാനിലെ ബന്ധുക്കളെ കാണാനും വേണ്ടി ഇന്ത്യയിലെത്തിയ ഇവരില്‍ പലരും പാകിസ്താനിലേക്ക് മടങ്ങിപ്പോകാന്‍ താല്പര്യപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്.
പാകിസ്താനിലെ സിന്ധ്-കറാച്ചി പ്രവിശ്യയിലുള്ളവരാണ് ഇന്ത്യയിലേക്കെത്തുന്നവരില്‍ ഭൂരിഭാഗവും. വലിയ ലഗേജുകളുമായിട്ടാണ് ഇവരില്‍ പലരും എത്തിയിരിക്കുന്നത്. പുതിയ പൗരത്വ നിയമ ഭേദഗതിയെ പാകിസ്താനിലും അഫ്ഗാനിസ്താനിലും കഴിയുന്ന ഹിന്ദുക്കളും സിഖുകാരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് സംഘത്തിലുളള ഒരു പാക് പൗരന് പറഞ്ഞു.
Discussion about this post