ന്യൂഡൽഹി: യുപി സ്വദേശിനിയായ നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ചിന്മയാനന്ദിന് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് തിങ്കളാഴ്ച ചിന്മയാനന്ദിന് ജാമ്യം അനുവദിച്ചത്. നിയമ വിദ്യാർത്ഥിനിയുടെ പരാതിയിൽ 73 കാരനായ ചിന്മയാനന്ദിനെ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അറസ്റ്റ് ചെയ്തത്.
ചിന്മയാനന്ദ് അധ്യക്ഷനായ സ്ഥാപനത്തിലെ നിയമ വിദ്യാത്ഥിനിയാണ് പരാതിക്കാരി.ചിന്മയാനന്ദ് തന്നെ ഒരുവർഷത്തോളം ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ പരാതി. ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യൽ, തടവിലാക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചിന്മയാനന്ദിനു മേൽ ചുമത്തിയിരിക്കുന്നത്.
കോളേജിൽ പ്രവേശനം നേടാൻ സഹായിച്ചതിനു പിന്നാലെ ചിന്മയാനന്ദ് തന്നെ ലൈംഗികചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്.
Discussion about this post