ചെന്നൈ: മകന്റെ പ്രണയ ബന്ധത്തിൽ പ്രകോപിതനായ വസ്ത്ര വ്യാപാര സ്ഥാപന ഉടമ മകന്റെ കാമുകിയെ തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ തമിഴ്നാട് നാഗപട്ടണത്തെ വസ്ത്ര വ്യാപാര സ്ഥാപന ഉടമയായ നിത്യാനന്ദത്തെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ഇയാളുടെ മകൻ മുകേഷ് കണ്ണൻ നൽകിയ പരാതിയിലായിരുന്നു പോലീസിന്റെ നടപടി.
സംഭവം ഇങ്ങനെ: മകനും 20കാരിയായ യുവതിയും തമ്മിലുള്ള പ്രണയത്തിന് നിത്യാനന്ദം എതിരായിരുന്നു. ഈ ബന്ധം തുടർന്നുപോകരുതെന്നു ഇയാൾ ആഗ്രഹിച്ചു. തുടർന്ന് മകന്റെ വിവാഹക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലേക്ക് വന്ന ഉടൻ യുവതിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ വാങ്ങിവെച്ചു. പിന്നീട് ബലമായി യുവതിയെ താലിചാർത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. യുവതിയെ നിത്യാനന്ദം തടവിലാക്കി രണ്ടുദിവസം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. തൊട്ടടുത്തദിവസം യുവതിയെ സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റിയതോടെയാണ് വിവരം മുകേഷ് കണ്ണൻ അറിഞ്ഞതും പോലീസിൽ പരാതി നൽകിയതും.
Discussion about this post