ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സോണിയാ ഗാന്ധിയുള്ളത്. വൈകിട്ടോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഉടൻ അവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അവരെ പരിശോധിച്ച ഡോക്ടർമാർ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്യാൻ നിർദേശിക്കുകയായിരുന്നു. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. എന്നാൽ പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട്.
#UPDATE Delhi: Congress interim president Sonia Gandhi is admitted to the hospital for a routine check-up. https://t.co/VVQNj3i2FZ
— ANI (@ANI) February 2, 2020
Discussion about this post