ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പായി മരണ വാറണ്ട് സ്റ്റേ ചെയ്തതിനെതിരെ കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി വിധി പറയുന്നതിനായി മാറ്റി. അവധി ദിവസമായിട്ട് കൂടി കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഞായറാഴ്ച ദിവസം ഉച്ചയ്ക്ക് വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചത്. കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്യുന്നത് ധാർഷ്ട്യമാണെന്നും ഉടൻ വധശിക്ഷ നടപ്പാക്കണമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത വാദിച്ചു. രാഷ്ട്രപതി രണ്ട് പ്രതികളുടെ ദയാഹർജികൾ തള്ളിയതും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി.
അതേസമയം, നിയമപരമായ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായ പ്രതികളുടെ വധശിക്ഷ പ്രത്യേകം നടപ്പാക്കണമെന്ന കേന്ദ്ര സർക്കാരിൻറെ ആവശ്യത്തിലാണ് ഇന്ന് പ്രധാനമായും വാദം നടന്നത്. ഒരിക്കൽ സുപ്രീം കോടതി തീർപ്പു കൽപ്പിച്ച കേസിൽ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിൽ തടസമില്ലെന്ന് സോളിസിറ്റർ ജനറൽ വാദിച്ചു. പ്രതികൾ ഏഴ് വർഷമായി നീതിന്യായ സംവിധാനത്തെ മുൻ നിർത്തി രാജ്യത്തിന്റെ ക്ഷമ നശിപ്പിക്കുകയാണെന്നും നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും തുഷാർ മെഹ്ത്ത ചൂണ്ടിക്കാട്ടി.
പ്രതികൾ നടത്തുന്നത് വധശിക്ഷ വൈകിപ്പിക്കാനുള്ള മനപ്പൂർവ്വമായ ശ്രമമാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്ത വാദിച്ചു. കരുതിക്കൂട്ടി, കണക്കുകൂട്ടലകൾ നടത്തി നിയമത്തിന്റെ പഴുതുകളെ ദുരുപയോഗം ചെയ്യുകയാണ് പ്രതികളെന്നായിരുന്നു മെഹ്തയുടെ വാദം. നാല് പേരുടെയും വധശിക്ഷ ഒരുമിച്ച് നടത്തണമെന്ന ജയിൽ ചട്ടത്തെ സോളിസിറ്റർ ജനറൽ എതിർത്തു. ടുത്തി.
Discussion about this post